മുത്തിള്‍, കുടകന്‍, കുടങ്ങള്‍ - Kudangal, Muthil Kudakan
നമ്മുടെ നാട്ടില്‍ നന്നായി വളരുന്ന ഒരു ചെടിയാണ് മുത്തിള്‍ അഥവാ കുടങ്ങല്‍. കൊടകന് എന്നും ചില സ്ഥലങ്ങളില്‍ പേരുണ്ട്.
വളരെ നല്ല ഒരു ഔഷധസസ്യവും പച്ചക്കറിയുമാണ് ഈ ചെടി. പച്ചക്കറിയായി ഉപയോഗിക്കാനാവുന്ന അപൂര്‍വം ഔഷധസസ്യങ്ങളില്‍ ഒന്നാണിത്. ഔഷധഗുണങ്ങളുടെ കലവറയുമാണിത്. ഇതിന്റെ ഇല സാധാരണ തോരന്‍ വെക്കുന്നതുപോലെ കറിവെയ്കാവുന്നതാണ്. കറിവെച്ചാല്‍ ഏകദേശം കാരറ്റിന്റെ രുചിയുമാണ്.

സ്ഥിരമായി കഴിച്ചാല്‍
രക്തസമ്മര്‍ദ്ദം വിട്ടുമാറുന്നു. മാത്രമല്ല പ്രായമാകുമ്പോളുണ്ടാവുന്ന
സന്ധിവാതരോഗത്തിന് ഉത്തമ പ്രതിവിധിയാണ് ഇത്. ഇതിന്റെ ഇലകളുടെ ആകൃതി
നോക്കു.. നമ്മുടെ തലച്ചോറിന്റെ ആകൃതി തന്നെയല്ലേ.. ആയതിനാല്‍തന്നെ
കുട്ടികള്‍ക്കു ബുദ്ധിവികാസത്തിനും പ്രായമായാലുണ്ടാകുന്ന തലച്ചോറിലെ
കോശനാശത്തിനും നല്ലൊരു മരുന്നു പച്ചക്കറിയാണിത്. ചിലയിടങ്ങളില്‍
ആയുര്‍വേദമരുന്നുകളിലും ഇതു ചേര്‍ത്തുവരുന്നു. (ഉത്തരേന്ത്യക്കാരുടെ
ബ്രഹ്മിയാണിത്). വേരിക്കോസ് വെയിന്‍ എന്ന രോഗത്തിനും ഇത് നല്ല
പ്രതിവിധിയാണ്.
നട്ടുവളര്‍ത്താന്‍
വളരെയെളുപ്പമാണ്. എവിടുന്നെങ്കിലും കുറച്ചു ചെടി സംഘടിപ്പിച്ച് മുറ്റത്തു
തന്നെ മണ്ണിളക്കി നടുക, ദിവസവും നന വേണം.. ചെടി ആര്ത്തുവളരുന്നതു കാണാം..
അങ്ങിനെ വിഷമില്ലാത്ത ഒരു സൂപ്പര്‍ മരുന്നു പച്ചക്കറിയും നമുക്കു
കിട്ടുന്നു.
ഒറ്റമൂലിപ്രയോഗം - മുത്തിള്‍ ഇല 21 എണ്ണം അതിരാവിലെ വെറും വയറ്റില്‍ ചവച്ചിറക്കുക.. ഓര്‍മ്മക്കുറവ് പമ്പകടക്കും.
No comments:
Post a Comment