ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍
*****************************
*****************************
ആരോഗ്യ രംഗത്ത്
നടക്കുന്ന പുത്തന്‍ ചൂഷണങ്ങള്‍ എങ്ങനെ തടയാം എന്ന ചിന്തയില്‍ നിന്ന്
ഊര്‍ജ്ജം ഉള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു ഒരു ലേഖനം എഴുതുന്നത്. കോഴിക്കോട്
നാഷനല്‍ ഹോസ്പിറ്റലിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. കുഞ്ഞാലിയുടെ
ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഞാന്‍ ഇതില്‍ ചേര്‍ക്കുന്നു.
ഈ അടുത്ത് ഒരു
ദിവസം ഞാന്‍ എന്റെ ഉപ്പയെയുംകൊണ്ട് മലപ്പുറം ജില്ലയിലെ ഒരു പ്രസസ്ഥ സഹകരണ
ആശുപത്രിയില്‍ കാര്ഡിയോള്ളജിസ്റ്റ്നെ കാണാന്‍ പോയി.അവിടെ ഒടുക്കത്തെ
തിരക്കായിരുന്നു…രാവിലെ ഒന്‍പതു മണിക്ക് പോയിട്ട് ഡോക്ടറെ കാണാന്‍
കഴിഞ്ഞപ്പോള്‍ സമയം അഞ്ചു മണ്ണി കയിഞ്ഞിരുന്നു.ഡോക്ടറോട് ഉപ്പയുടെ
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു . ഉടനെ ഒരു ചെറിയ ലിസ്റ്റില്‍
രണ്ടു ചെറിയ ടെസ്റ്റുകള്‍ കുറിച്ച് തന്നു…അത് കഴിഞ്ഞു വരാനും പറഞ്ഞു.
ടിഎംടിയും എക്കോ ടെസ്റ്റും…ബില്‍ അത്ര ചെറുതായിരുന്ന്നില്ല….
ടെസ്റ്റ് കഴിഞ്ഞ്
റിസള്‍ട്ട് ഡോക്ടറെ കാണിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു ഒന്നു ആന്‍ജിയോഗ്രാം
ചെയ്യേണ്ടി വരും ബ്ലോക്ക് എവിടെയാണ്ണ്! എന്ന് മനസ്സിലാക്കണം. നിങ്ങള്‍ നാളെ
രാവിലെ നേരത്തെ വരൂ ഒരു മൂന്ന് മണിക്കൂര്‍കൊണ്ട് എല്ലാം കഴിയും എന്നും
പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം രാവിലെ അത്യാവിശ്യം വേണ്ടതെല്ലാം എടുത്ത്
ആശുപത്രിയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ വേറെ ചില ടെസ്റ്റിനുള്ള
ലിസ്റ്റ് നേഴ്സ് എന്റെ കയ്യില്‍ തന്നിട്ട് അതുകൂടി ചെയ്തു വന്നിട്ടുവേണം
ആന്‍ജിയോഗ്രാം ചെയ്യാന്‍ എന്ന് പറഞ്ഞു. അങ്ങനെ ആ ടെസ്റ്റും ആന്‍ജിയോഗ്രാമും
കഴിഞ്ഞു റിസള്‍ട്ട് വന്നു. കാത്ത് ലാബിലേക്ക് ഡോക്ടര്‍ എന്നെ വിളിച്ചു
ആന്‍ജിയോഗ്രാം ചെയ്ത വീഡിയോ കാണിച്ചിട്ടു പറഞ്ഞു ‘ഉപ്പക്കു മൂന്ന്
ബ്ലോക്കുണ്ട് ഉടനെ എന്തെങ്കിലും ചെയ്യണ്ണം (ആന്‍ജിയോപ്ലാസ്റ്റി ചെയ്യണം).
ഇല്ലെങ്കില്‍ ഉപ്പാന്റെ കാര്യം കഷ്ടത്തിലാകും’ പിന്നെ ഒരു കാര്യംകൂടി
പറഞ്ഞു ‘ഇപ്പോള്‍ത്തന്നെ ചെയ്യുന്നതാണ് നല്ലത് നിങ്ങള്‍ ആലോചിച്ചിട്ടു വേഗം
പറയൂ. ‘അവിടെ ഡോക്ടറെ കാണാന്‍ വന്ന എല്ലാ ആളുകളുടെയും സ്ഥിതി മറിച്ചല്ല.
എല്ലാവരോടും ബലൂണ്‍ സര്‍ജറി (ആന്‍ജിയോപ്ലാസ്റ്റി) ചെയ്യാന്‍ പറഞ്ഞു
എന്നറിഞ്ഞു. ചിലരോട് ഡോക്ടര്‍ ഇങ്ങനെയും പറഞ്ഞു ‘പെട്ടന്ന് ചെയ്യണം
ഇല്ലെങ്കില്‍ വാപ്പ തട്ടിപോകും’ ഇതൊക്കെ കേട്ട് ഞാനും വല്ലാത്ത
വിഷമത്തിലായി.
ഞാന്‍ എന്തായാലും
ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ഒന്നുകൂടി തിരക്കി. ഈ സര്‍ജറി ചെയ്യാന്‍ എത്ര
രൂപയാകും, എത്ര ദിവസം ഇവിടെ കിടക്കേണ്ടിവരും എന്നൊക്കെ.അപ്പോള്‍ ഡോക്ടര്‍
വളരെ നിസാരമായി പറഞ്ഞു ‘ഉപ്പക്കു കാര്യമായ രണ്ട് ധമനികളില്‍ ബ്ലോക്ക് ഉണ്ട്
അതുചെയ്യാന്‍ ഏകദേശം രണ്ട് ലക്ഷം രൂപ മതിയാകും. ഉള്ളില്‍ വില കൂടിയ
മുന്തിയ സ്റ്റണ്ട് തന്നെയിടാം അതാകും നല്ലത് (ഡോക്ടര്‍ക്ക് കമ്മിഷന്
കൂടുകയും ചെയ്യും)’. അപ്പോള്‍ ശരിക്കും എനിക്ക് തോന്നിയത് ഒരു കച്ചവടകാരന്
തന്റെ പ്രോഡക്റ്റ് വില്‍ക്കുന്ന പോല്ലെയാണ്ണ്!. ഉപ്പ എന്തായാലും ഇപ്പോള്‍
ചെയ്യേണ്ടാ എന്ന ഉറച്ച തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല എന്ന്
പറഞ്ഞപ്പോള്‍ ഡോക്ടര്‍ ഡിസ്ചാര്‍ജ് എഴുതിതന്നു. ഉപ്പക്ക് ഇത് ഇന്നോ
ഇന്നല്ലെയോ തുടങ്ങിയ പ്രശ്നങ്ങള്‍ ആയിരുന്നില്ല എന്നത് കൊണ്ട് ഞാനും
എതിര്‍ത്ത് ഒന്നും പറഞ്ഞില്ല. മറ്റുള്ള രോഗികളുടെ അവസ്ഥ ഇതായിരുന്നില്ല
ബ്ലോക്കുണ്ടെന്നു കേട്ടപ്പോയെ ജീവതം അവസാനിച്ചു എന്ന മട്ടില്‍ നിരാശരായി
എന്തൊക്കെയ്യോ പിറു പിറുക്കുന്നത് കാണാമായിരുന്നു. അവരുടെ കൂടെവന്നവര്‍
ഓപരേഷനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലും.
എന്തായാലും
ഡിസ്ചാര്‍ജ് ബില്‍ കിട്ടാന്‍ കുറച്ചു സമയമെടുക്കും, ഞാന്‍ ഡോക്ടറെ കാണാന്‍
വന്ന ഒരു രോഗിയുടെ അടുത്തിരുന്നു അദ്ധേഹത്തിന്റെ അസുഖവിവരങ്ങള്‍ തിരക്കി
അയാള്‍ ഒരു മാസം മുന്‍പ് സര്‍ജറി കഴിഞ്ഞു ഡോക്ടറെ കാണാന്‍ വന്നതാണ്. ഒരു
പാവപ്പെട്ട കൂലിപ്പണികാരനാണ് അദ്ദേഹം. സര്‍ജറി ചെയ്താല്‍ എല്ലാ
പ്രശ്നങ്ങളും തീരും എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇല്ലാത്ത കാശുണ്ടാക്കി
അതങ്ങു ചെയ്തു പക്ഷെ എനിക്ക് ഇപ്പോയും പണിയെടുക്കാനൊന്നും വയ്യാ എന്നയാള്‍
സങ്കടത്തോടെ പറഞ്ഞപ്പോള്‍ മനസ്സൊന്നു പതറി. ഇതൊക്കെ കേട്ട് സമയം
പോയതറിഞ്ഞില്ല. ഞാന്‍ ഡിസ്ചാര്‍ജ് ബില്ലടച്ചു രസീത് വാങ്ങി ആന്‍ജിയോഗ്രാം
ചെയ്തതിന്റെ വീഡിയോ പകര്‍പ്പ് ചോദിച്ചപ്പോയാണ് അക്ഷരാര്‍ഥത്തില്‍
ഞെട്ടിപോയത് അതിനു 750 രൂപ വേറെ അടക്കണമെന്നു. വെറും 15 രൂപയുടെ സീഡിയില്‍
പകര്‍പ്പ് ചെയ്തുതരാന്‍ 30 രൂപപോലും തികച്ചു വേണ്ടെന്നിരിക്കെ ഇത്രയും വലിയ
തുക ഈടാക്കുന്നതിനെതിരെ ഞാന്‍ ചോദ്യംചെയ്തപ്പോള്‍ ബില്ലിംഗ് സെക്ഷനിലേ
മാഡത്തിന്റെ ഉത്തരം ഇതായിരുന്നു ‘എല്ലാ ആശുപത്രിയിലും ഇതിനെക്കാള്‍ വലിയ
തുകയാണ് നിങ്ങള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ഓഫീസില്‍ പറയണം’. ആരോഗ്യരംഗത്തെ
തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ ആണെന്നതു എനിക്ക്
ഒറ്റ ദിവസംകൊണ്ട് മനസ്സിലായി.
‘ഇടിമിന്നലേറ്റവനെ പാമ്പ് കടിച്ച പോലെ’ എന്നൊരു ചൊല്ലുണ്ട്
ഞങ്ങളുടെ നാട്ടില്‍ അതിനെ അനര്തമാക്കുന്ന വിതം വ്യവസായമായി മാത്രം ഇന്നു
ആരോഗ്യ രംഗം മാറിയിരിക്കുന്നു. ഒരു രോഗി വന്നാല്‍ അവനെവെച്ചു ഏതൊക്കെ
രീതിയില്‍ കാശുണ്ടാക്കാം എന്നാണ് അവര്‍ ചിന്തിക്കുന്നത്. എമെര്ജെന്സി
രോഗികളാണ് ഇന്നു ഡോക്ടര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍.
അവരാകുമ്പോള്‍ ആസുപത്രിയിലുള്ള സകലടെസ്റ്റും ചെയ്തോളും പ്രത്യകിച്ചു
ഹാര്‍ട്ട് അറ്റാക്ക് വന്നവരാകുമ്പോള്‍ സംഗതി കുശാല്‍ !!!….
നമ്മുടെ
നാട്ടില്‍ ഹൃദരോഗികള്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു അതിന്റെ
കാരണക്കാരും നമ്മള് തന്നെ. ഭക്ഷണ രീതിയിലെ അറേബ്യന്‍ ടച്ച് കേരളത്തിലും
പ്രത്യേകിച്ച് മലബാറിലും പടര്‍ന്ന്! അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി
നില്ക്കുമ്പോള് കാര്‍ഡിയോളോജി ഡോക്ടര്‍മാര്‍ക്ക് ചാകര വന്ന സന്തോഷമാണ്.
അന്ജിയോപ്ലാസ്ടിയും ബൈപാസ്സ് സര്ജരിയും നമ്മുടെ നാട്ടില്‍ സര്‍വ്വ
സാധാരണമായിരിക്കുന്നു. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരുന്ന ഇത്തരം
സര്‍ജറികള്‍ പെട്ടന്ന് ചെയ്യണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നതിലെ വ്യവസായ
ലക്ഷ്യം തുറന്നു പറയുകയാണ് ഡോ. കെ കുഞ്ഞ
No comments:
Post a Comment