സിമരൂബ ഗ്ലൂക്ക
എന്ന് ശാസ്ത്രീയ നാമമുള്ള ലക്ഷ്മിതരു എന്ന അദ്ഭുത വൃക്ഷത്തെ ക്കുറിച്ച് ഒരു
കുറിപ്പ് ആയാലോ? എണ്ണ ഉല്പാദനത്തിന് അനുയോജ്യമായ കായ്കള്‍ നല്കുന്ന ഈ
മരത്തിനു സ്വര്‍ഗ്ഗത്തിലെ വൃക്ഷം, പോസിറ്റീവ് എനര്‍ജി നല്കുന്ന വൃക്ഷം,
പരിസ്ഥിതി സൌഹൃദ വൃക്ഷം, ഔഷധ വൃക്ഷം എന്നിങ്ങനെ വിവിധ വിശേഷണങ്ങള്‍
ഉണ്ടെങ്കിലും ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന് ശ്രീ.ശ്രീ. രവിശങ്കര്‍ ആണ്
ലക്ഷ്മി തരു എന്ന അരുമ നാമം നല്‍കിയത്. വിവിധ ഉപയോഗങ്ങള്‍ക്ക് ഇതിന്റെ
ഇല,തടി എന്നിവ ഉപയോഗിച്ച് വന്നിരുന്നു എങ്കിലും കാന്‍സര്‍ ഉള്‍പ്പെടെ
പതിനാറോളം രോഗങ്ങള്‍ ഭേദമാക്കാനും പ്രതിരോധിക്കാനും ഉള്ള ഇതിന്റെ കഴിവ്
അടുത്തകാലത്താണ് നാം മനസ്സിലാക്കിയത്. ഈ നൂറ്റാണ്ടിന്റെ വൃക്ഷം
എന്നറിയപ്പെടുന്ന ലക്ഷ്മിതരു ഓരോ വീടുകളിലും നട്ട് വളര്‍ത്തേണ്ടത് ഇന്നത്തെ
സമൂഹത്തിന്റെ കടമയായി മാറിയിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങള്‍
സമ്മാനിക്കുന്ന ജീവിത ശൈലീ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പ്രകൃതി നമുക്ക്
തന്ന വരദാനമാണ് ലക്ഷ്മിതരു.
ബാംഗ്ലൂര്‍
യൂണിവേര്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലെ ഗവേഷണ വിഭാഗം മേധാവി
ആയിരുന്ന ഡോ.ശ്യാം സുന്ദര്‍ ജോഷി കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ തന്റെ
ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി വിവിധ രോഗങ്ങളെ ഭേദമാക്കാനുള്ള
ലക്ഷ്മിതരുവിന്റെ കഴിവ് കണ്ടെത്തുകയായിരുന്നു. ലക്ഷ്മി തരുവിന്റെ ഇലയും
തണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്ള
കാന്‍സര്‍ ഭേദമാക്കുന്നതിനും മൂന്നും നാലും ഘട്ടങ്ങളില്‍ ഉള്ള കാന്‍സര്‍
രോഗികള്‍ക്ക് കീമോതെറാപ്പി ചെയ്യുന്നതു മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍
കുറയ്ക്കാനും കഴിയുന്നു എന്നതായിരുന്നു പ്രധാന കണ്ടെത്തല്‍.
കൂടാതെ ഒരു വയസ്സ് പ്രായമുള്ള കുട്ടികള്‍ മുതല്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന
ലളിതമായ ഈ കഷായം പതിനഞ്ചു ദിവസം തുടര്‍ച്ചയായി ആറു മാസം കൂടുമ്പോള്‍ കഴിച്ചാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും കണ്ടെത്തി.ലക്ഷ്മി തരുവിന്റെ ഇല,തണ്ട്,തൊലി എന്നിവയില്‍ അടങ്ങിയിട്ടുള്ള ക്വാസിനോയിഡ് എന്ന ഘടകം ആണ് ആന്റി-കാന്‍സറസ് ആയി പ്രവര്‍ത്തിക്കുന്നത് എന്നത് ന്യൂഡല്‍ഹിയിലെ ഇന്ത്യന്കൌണ്സില് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച് എന്ന സ്ഥാപനവും അന്ഗീകരിച്ചിട്ടുണ്ട്.

ലുക്കീമിയ,പ്രമേഹം,സന്ധിവേദന,ഉദരരോഗങ്ങള്‍,മലേറിയ,പനി,ഹയ്പ്പര്ആസിഡിറ്റി,
ചിക്കുന്‍ഗുനിയ,ആര്‍ത്രൈറ്റിസ്,ഗ്യാസ്സ്ട്രരൈട്ടിസ് ,ഹെപ്പട്ടൈട്ടിസ്-എ, ആസ്തമ, ത്വക്ക് രോഗങ്ങള്‍,സ്ത്രീജന്യരോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ മനുഷ്യരാശിക്കായി പ്രകൃതി നല്കിയ ദിവ്യ വൃക്ഷമാണ് ലക്ഷ്മിതരു അഥവാ സിമരൂബ. ഇതിന്റെ കായ്കള്‍ ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ പാചകത്തിനും ബയോ ഡീസല്‍ ഉണ്ടാക്കാനും അനുയോജ്യം ആണ്.

ഇനി കഷായം പാകം
ചെയ്യുന്ന രീതി: പത്തു കിലോ ശരീര ഭാരത്തിനു തണലില്‍ ഉണക്കിയ മൂന്നു മൂത്ത
ഇലകളും പത്തു സെന്റീമീറ്റര്‍ നീളമുള്ള തണ്ട് കഷണങ്ങളും ആണ് വേണ്ടത്. ഇവ
ചെറുതായി അരിഞ്ഞു ഒരു സ്റ്റീല്‍ പാത്രത്തില്‍ 200 മില്ലി ലിറ്റര്‍
വെള്ളത്തില്‍ ഇട്ടു ചെറു തീയില്‍ പത്തു മിനിട്ട് തിളപ്പിച്ച് രാത്രി
അടച്ചു വെക്കുക. അടുത്ത ദിവസം രാവിലെ വീണ്ടും ചെറുതായി ചൂടാക്കിയ ശേഷം
അരിച്ചെടുത്ത് വെറും വയറ്റില്‍ സാവധാനം കവിള്‍കൊണ്ടു കുടിക്കുക. അര
മണിക്കൂറിനു ശേഷം ഭക്ഷണം കഴിക്കാം. അറുപതു കിലോ ഭാരമുള്ള വ്യക്തിക്കു 18
ഇലകളും ഏതാനും കഷണങ്ങളും ആണ് എടുക്കേണ്ടത്.രാവിലെ ശേഷിച്ച തണ്ട് ഇല
എന്നിവയില്‍ 200 മില്ലി വെള്ളം ചേര്‍ത്ത് പത്തു മിനിട്ട് തിളപ്പിച്ച്
അടച്ചുവെച്ചു നാല് മണിയോടുകൂടി ചെറുതായി ചൂടാക്കി അരിച്ചെടുത്ത്
കഴിക്കുക.വീണ്ടും ശേഷിച്ച തണ്ട് ഇല എന്നിവയില്‍ 200 മില്ലി വെള്ളം
ചേര്‍ത്ത് പത്തു മിനിട്ട് തിളപ്പിച്ച്(വൈകുന്നേരം നാല് മണിക്കു)
അടച്ചുവെച്ചു രാത്രി ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പായി ഇളം ചൂടോടെ
കഴിക്കുക.
രോഗം ഉള്ളവര്‍
അസുഖം മാറുന്നത് വരെയും രോഗം ഇല്ലാത്തവര്‍ ആറു മാസത്തില്‍ ഒരിക്കല്‍
പതിനഞ്ചു ദിവസം തുടര്‍ച്ചയായും ഈ കഷായം ഉപയോഗിക്കുക. ഉപയോഗിക്കുന്ന
കാലയളവില്‍ ലഹരി പദാര്‍ത്ഥങ്ങള്‍, മാംസ ഭക്ഷണം,അമിതമായ പുളി എന്നിവ
ഒഴിവാക്കുന്നത് കൂടുതല്‍ ഫലം നല്‍കും.
No comments:
Post a Comment