ബ്രഹ്മി - Brahmi
കേരളത്തിന്റെ
കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു ജല-ചതുപ്പു നില സസ്യമാണ് ബ്രഹ്മി.
പുരാതനകാലം മുതല്‍ നമ്മുടെ പൂര്‍വ്വികര്‍ ഔഷധാവശ്യത്തിനായി
എടുത്തുവന്നിരുന്ന ഒരു അമൂല്യ ഔഷധസസ്യമാണിത്. കുഞ്ഞുങ്ങള്‍ക്ക്
ബൂദ്ധിവികാസത്തിനായും വൃദ്ധന്മാര്ക്ക് ഓര്മ്മക്കുറവു
പരിഹരിക്കുന്നതിനായും യുവാക്കള്‍ക്ക തീക്ഷ്ണബുദ്ധിക്കായും കഴിക്കേണ്ട
ബ്രഹ്മിക്കു മറ്റു ചില ഔഷധഗുണങ്ങള്‍ കൂടിയുണ്ട്.
സമൂലം മാംസളമായതും നിലത്ത് പടര്‍ന്നു വളരുന്നതുമായ ഒരു
ചെറുസസ്യമാണ് ബ്രഹ്മി. ഇതിന്റെ ശാസ്ത്രീയനാമം Bacopa monnieri എന്നാണ്.
Scrophulariaceae കുടുംബത്തിലാണ് ഇതിന്റെ സ്ഥാനം. അണ്ഡാകൃതിയിലുള്ള ഇലകള്‍
മാംസളവും ഹരിതാഭവുമാണ്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക്
ഇളം നീലയോ വെള്ളയോ നിറമായിരിക്കും മാംസളമായ തണ്ടില്‍നിന്നും ചെറുവേരുകള്‍
പുറപ്പെടുന്നു. തണ്ടു മുറിച്ചു നട്ടാണ് പ്രജനനം.
ഉത്തരേന്ത്യക്കാര്‍ നമ്മുടെ നാട്ടില്‍ കാണുന്ന കുടങ്ങല്‍ (Centella asiatica) എന്ന ചെടിയേയാണ് ബ്രഹ്മിയായി കണക്കാക്കുന്നത്. രണ്ടിനും ഏകദേശം ഒരേ ഗുണങ്ങളാണുള്ളത്.
ഉത്തരേന്ത്യക്കാര്‍ നമ്മുടെ നാട്ടില്‍ കാണുന്ന കുടങ്ങല്‍ (Centella asiatica) എന്ന ചെടിയേയാണ് ബ്രഹ്മിയായി കണക്കാക്കുന്നത്. രണ്ടിനും ഏകദേശം ഒരേ ഗുണങ്ങളാണുള്ളത്.
ഒരു ചെറിയ
ചട്ടിയില്‍ കുറച്ചു മണ്ണും വെള്ളവും നിറച്ച് അതില്‍ ബ്രഹ്മി
വളര്‍ത്തിയെടുക്കാം.ഏതൊരു വീട്ടിലും അവശ്യം വളര്‍ത്തേണ്ട ഒരു നല്ല
ഔഷധച്ചെടിയാണിത്. എണ്ണ കാച്ചാനും ആയുര്‍വേദ ഔഷധങ്ങളില്‍ ചേര്‍ക്കാനും
ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ പാടത്തും മറ്റും വന്‍തോതില്‍ ഇത് കൃഷി
ചെയ്യാവുന്നതുമാണ്.
ബ്രഹ്മിയിലടങ്ങിയിരിക്കുന്ന ബ്രഹ്മിന്, ബാകോപിന്‍ മുതലായ
ആല്‍കലോയിഡുകള്‍ തലച്ചോറിലെ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് ഓര്‍മ്മ, ബുദ്ധി
ഇവയെ ഉത്തേജിപ്പിക്കുന്നതായി ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
ഓവര്‍ ഡോസില്‍ ഇത് തലച്ചോറിനെ മന്ദീഭവിപ്പിക്കും. അതിനാല്‍തന്നെ അമിതമായി ഈ
ചെടി കഴിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഔഷധപ്രയോഗങ്ങള്‍ -
1. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മലബന്ധത്തിനു ബ്രഹ്മിനീര് 1 ടീസ്പൂണ്‍, കുറച്ചു ശര്‍ക്കരവെള്ളം ചേര്‍ത്തു കൊടുക്കുക.
2. ബുദ്ധിവികാസത്തിനായി ബ്രഹ്മിനീര് 10 തുള്ളി തേന്ചേര്ത്തു സ്ഥിരമായി കൊടുക്കുക. അളവിലധികമായാല്‍ ദോഷം ചെയ്യും.
3. ബ്രഹ്മി, 5
മി.ലി. വയമ്പു പൊടിച്ചത് 2 നുള്ള് ഇവ തേനില്‍ ചേര്‍ത്തു അപസ്മാര
രോഗികള്‍ക്കു സ്ഥിരമായി കൊടുക്കുക. ഇംഗ്ലീഷ് മരുന്നു
കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇത് കൊടുക്കാവുന്നതാണ്. രോഗം വളരെ വേഗം
സുഖപ്പെടും.
4. ബ്രഹ്മി നീര്,
കറിവേപ്പില അരച്ചത് ഇവ വെളിച്ചെണ്ണയും സമം ചേര്‍ത്ത് കാച്ചിയെടുത്ത്
തലയില്‍ തേച്ചാല്‍ മുടി നന്നായി വളരുകയും അകാനനര മാറുകയും ചെയ്യും.
5. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു സ്ഥിരമായി കഴിക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന വിക്ക് മാറാന്‍ സഹായകമാണ്.
6. അറ്റാക്കിനു
ശേഷം ഹൃദയപേശികള്‍ക്കു ബലക്കുറവുണ്ടാകുന്ന അവസ്ഥയില്‍ ബ്രഹ്മിനീര്
നീര്‍മരുതിന്‍ പട്ട കഷായത്തില്‍ ചേര്‍ത്തു സ്ഥിരമായി കഴിച്ചാല്‍
അത്ഭുതകരമായ മാറ്റം ഉണ്ടാകും.
7. വിഷാദരോഗികളും അമിതമായ മാനസികസമ്മര്‍ദ്ദം ഉള്ളവരും ബ്രഹ്മിനീര് തേന്‍ ചേര്‍ത്തു സ്ഥിരമായി കഴിക്കുക.
8. ബ്രഹ്മിനീരും മഞ്ഞള്‍പൊടിയും ചേര്‍ത്തു 1 മാസം കഴിച്ചാല്‍ അലര്‍ജിമൂലമുണ്ടാകുന്ന ത്വഗ്രോഗം മാറിക്കിട്ടും.
9. ദഹനക്കേടിനു ബ്രഹ്മിനീരും സമം ഇഞ്ചിനീരും ചേര്‍ത്തു കഴിക്കുക.
10.
ബ്രഹ്മീനെയ്യ് (ബ്രഹ്മീഘൃതം) 1 ടീസ്പൂണ്‍ വീതം കുട്ടികള്‍ക്കു 2 നേരം
കൊടുക്കുക. കുട്ടികള്‍ നല്ല മിടുക്കാരായി വളരും കുട്ടികള്‍ക്കുണ്ടാകുന്ന
മലബന്ധം മാറിക്കിട്ടും.
11. ബ്രഹ്മിനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കൊളസ്റ്ററോള്‍ കറയും.
12. ചെറുപ്പക്കാര്ക്കണ്ടാകുന്ന രക്തസമ്മര്‍ദ്ദം മാറുവാന്‍ ബ്രഹ്മിനീര് സ്ഥിരമായി കഴിക്കുക.
13. ഉറക്കക്കുറവിന് ബ്രഹ്മിയിട്ടു കാച്ചിയ എണ്ണ തേച്ചു കുളിക്കുക, ബ്രഹ്മി അരച്ചു കാല്പാദത്തില് തേച്ചു കെട്ടി കിടക്കുക.
14. ബ്രഹ്മിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീ രോഗങ്ങള്‍ക്കും ആര്‍ത്തവ ക്രമീകരണത്തിനും ഗുണപ്രദമാണ്.
15. വ്രണങ്ങളില്‍ ബ്രഹ്മിയില ഉപ്പു ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ അത് വേഗത്തില്‍ പൊട്ടി കരിയുന്നു.
16. പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന നാഡിബലക്കുറവ് (Neuropathy) പരിഹരിക്കാന്‍ ബ്രഹ്മിനീര് വേങ്ങക്കാതല്‍ കഷായത്തില്‍ കഴിക്കുക.
ബ്രഹ്മി
അല്‍ഷൈമേഴ്സ് രോഗികളില്‍ ഓര്മ വീണ്ടെടുക്കാന്‍ ഓസ്ട്രേലിയയിലെ
സ്വീന്ബെണെ സാങ്കേതിക മസ്തിഷ്ക ശാസ്ത്ര സര്വകലാശാലയിലെഒരു കൂട്ടം
ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത് .ഏതാണ്ട് മൂന്ന് മാസ കാലത്തോളം ഗവേഷകര്‍
നടത്തിയ രണ്ടു പരീക്ഷണങ്ങളിലും ബ്രഹ്മിയുടെ ഗുണം
അംഗീകരിക്കപ്പെടുകയായിരുന്നു.ബ്രഹ്മിസത്ത് അല്‍ഷൈമേഴ്സ് രോഗികളുടെ
തലച്ചോറിന്റെ നീര്‍ക്കെട്ടും ലോഹസാന്നിധ്യവും കുറയ്ക്കുമെന്ന് പഠനത്തില്‍
വ്യക്തമായിട്ടുണ്ടത്രേ .ബ്രഹ്മി അല്‍ഷൈമേഴ്സിന് മരുന്നായുപയോഗിക്കാനാകുമോ
എന്നറിയാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.
നമ്മുടെ
പിതാമഹന്മാര് ആരോഗ്യരക്ഷക്കായി ചെയ്തിരുന്ന ഇത്തരം പ്രയോഗങ്ങളെ
പുച്ഛിച്ചു തള്ളി വിദേശമരുന്നുകളെ പൂര്‍ണ്ണമായും ആശ്രയിച്ച പുതുതലമുറ
മാരകരോഗങ്ങളുട പിടിയിലമര്‍ന്നു നെട്ടോട്ടമോടുന്ന ഇക്കാലത്ത് മണ് മറയാറായ
നമ്മുടെ ഈ വിജ്ഞാനങ്ങള്‍ തിരികെ പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി
മാറിയിരിക്കുകയാണിന്ന്.
Please share this post
Dr. Ebey Abraham
No comments:
Post a Comment