നമ്മുടെ നാട്ടില്‍
ധാരാളം കണ്ടുവരുന്ന പ്രതാനക (നിലം പറ്റിവളരുന്ന) സസ്യമാണ് കറുക. നിലം
പറ്റിവളരുന്ന ഇതിന്റെ സ്വഭാവം കൊണ്ട് സാധാരണ പുല്‍ത്തകിടി ഉണ്ടാക്കുവാന്‍ ഈ
പുല്ല് ഉപയോഗിച്ചുവരുന്നു. മാത്രമല്ല വിശേഷ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യം
കൂടിയാണ് ഇത്. ഭാരതീയസംസ്കാരത്തില്‍ ഈ പുല്ചെടിയുടെ സ്ഥാനം വളരെ
വിശേഷപ്പെട്ടതാണ്. കറുക ബ്രഹ്മാവിന് ഏറ്റവും പ്രിയമുള്ള ചെടിയായാണ്
അറിയപ്പെടുന്നത് സൃഷ്ടികര്‍മ്മം ചെയ്തുതുടങ്ങിയ ബ്രഹ്മാവ് ആദ്യമുണ്ടാക്കിയ
ചെടിയാണ് കറുക എന്ന് സിദ്ധവൈദ്യത്തില്‍ ഒരു ഐതീഹ്യമുണ്ട്.
ഹൈന്ദവാചാരങ്ങള്‍ക്കു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ചെടി.
ബലികര്‍മ്മങ്ങളില്‍ കറുകകൊണ്ടുള്ള മോതിരം വൈദികന് അണിയുന്നു. ഗണപതി ഭഗവാന്
കറുക മാല ചാര്‍ത്തുന്നതും പ്രസിദ്ധമാണല്ലൊ. പ്രസിദ്ധമായ ദശപുഷ്പങ്ങളിലെ
പ്രധാന ചെടിയാണ് കറുക.
കറുകയുടെ
ശാസ്ത്രീയ നാമം Cynodon dactylon എന്നാണ്. Poaceae സസ്യകുടുംബത്തിലാണ് ഇത്
ഉള്‍പ്പെടുന്നത്. സംസ്കൃതത്തില്‍ ദുര്‍വ എന്നറിയപ്പെടുന്നു. ഇതേ
ജനുസിലുള്ള, കറുകയേപ്പോലെ ഇരിക്കുന്ന മറ്റൊരു ചെടിയാണ് മെക്സിക്കന്‍ ഗ്രാസ്
എന്നറിയപ്പെടുന്ന പുല്‍തകിടി പുല്ല്. പലരും ഈ പുല്ലിനെ കറുകപ്പുല്ലായി
കരുതുന്നു. ഇതിന് നാടന്‍ കറുകപ്പുല്ലിന്റെ ഗുണമില്ല.
കറുക വളരെ ഔഷധ
ഗുണമുള്ള ഒരു ചെടിയാണ്. രക്തസ്രാവരോഗത്തില് വളരെ ഗുണം ചെയ്യുന്നു
ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര് വളരെ ഫലപ്രദമാണ്. കറുക
എണ്ണകാച്ചിത്തേച്ചാല്‍ ചര്‍മ്മരോഗം വ്രണം എന്നിവ മാറും കഫനാശകവും
ഛര്ദ്ദിനാശകവുമാണ് കറുക.മുലപ്പാലുണ്ടാകുവാന് കറുകനീര് സേവിക്കാം.
ബുദ്ധിമാന്ദ്യം, നാഡീക്ഷീണം, പാര്‍ക്കിന്‍സോണിസം എന്ന വിറവാതം
എന്നിവയ്ക്കു കറുകനീര് സേവിക്കാം. രക്തത്തിലെ ഹീമോഗ്ലോബിന്‍
വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുക, മലബന്ധം ഇല്ലാതാക്കുക
എന്നിവയ്ക്കും നിദ്രാരാഹിത്യത്തിനും കറുകനീര് നല്ലതാണ്.
പ്രമേഹരോഗത്തിന്റെ കാഠിന്യം കുറയ്ക്കുുന്നു, കാന്‍സറിനെ പ്രതിരോധിക്കുന്നു.
ഔഷധ പ്രയോഗങ്ങള്‍ -
1. മൂക്കില്‍ കൂടിയുള്ള രക്തസ്രാവം നിര്‍ത്താന്‍ കറുക നീര് നസ്യം ചെയ്യുകയോ നിറുകില്‍ തളം വയ്കുകയോ ചെയ്യുക
2. ഒരു പിടി കറുക പുല്ല് ഒരു ഗ്ലാസ് വെള്ളവും ഒരുഗ്ലാസ് പാലും
കൂടിയതില്‍ തിളപ്പിച്ച് പാലളവായി വറ്റിച്ച് മൂന്നു മാസം
കഴിക്കുകയാണെങ്കില്‍ ബുദ്ധിക്കുറവൂള്ള കുട്ടികള്‍ നല്ല മിടുക്കരാകം.
3. പ്രമേഹം കൊണ്ടുള്ള കാല് പുകച്ചില്‍ മാറ്റുവാന്‍ കറുകയിട്ടു കാച്ചിയ തൈലം തേക്കുക.
4. ഒരു പിടി കറുക
ഒരു മുന്‍പ് പറഞ്ഞതുപ്രകാരം പാലില്‍ കുറുക്കി കഴിച്ചാല്‍ ഏതു മാറാത്ത
വ്രണവും മാറും. വ്രണങ്ങളില്‍ ഉപയോഗിക്കുന്ന ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി
ഘൃതം എന്നിമരുന്നുകളില്‍ കറുക പ്രധാനമായും അടങ്ങിയിരിക്കുന്നു.
5. നാഡിരോഗങ്ങള്‍ക്കും തലച്ചോറിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും കറുകനീര് സ്ഥിരമായി തേന്‍ ചേര്‍ത്തു സേവിക്കുന്നതു നല്ലതാണ്.
6. ഫംഗല്‍ ഇന്ഫെക്ഷന്, ത്വക് രോഗങ്ങള്‍ ഇവയില്‍ കറുകയും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടിയാല്‍ ഫലപ്രദമാണ്
7. ചോരപോകുന്ന മൂലക്കുരു രോഗത്തില്‍ ചോരപോക്കു നിര്‍ത്താന്‍ കറുക നീര് ആടലോടക നീര് , തേന്‍ ഇവ ചേര്‍ത്തു കഴിക്കുക.
8. കറുക, എള്ള്,
തുമ്പപ്പൂവ് ഇവ പാലില്‍ അരച്ച് വെണ്ണയും ചേര്‍ത്ത് ബാഹ്യലേപമായി
ഉപയോഗിച്ചാല്‍ പ്രമേഹരാഗികള്ക്കുണ്ടാവുന്ന ചോരക്കുരുവിന് ശമനം ലഭിക്കും.
9. തുടര്‍ച്ചയായുണ്ടാകുന്ന മലബന്ധം നീക്കാന്‍ കറുകനീരും സുന്നാമുക്കി പൊടിയും ചേര്‍ത്തു കഴിക്കുക.
പച്ചക്കറുകയില്
പ്രോട്ടീന്‍, ബാഷ്പസ്വഭാവമുള്ള തൈലം ഇവയുണ്ട്. അതിന്റെ ചാമ്പലില്‍
കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവ
അടങ്ങിയിരിക്കുന്നു.
Dr. Ebey Abraham
Thanks for the information.
ReplyDelete