പണ്ടുകാലത്തു
ജലാശയങ്ങളിലും മറ്റും ധാരാളമായി കണ്ടിരുന്ന ഒരു ചെടിയാണിത്. പഴമക്കാര്‍
ജലശുദ്ധീകരണാര്ത്ഥം ഈ ചെടിയെ കിണറുകളിലും വളര്‍ത്തിയിരുന്നു.
കളച്ചെടിയെന്നു കരുതി പുതു തലമുറ ഈ ചെടിയെ വെട്ടി നിരത്തി. തോടുകളില്‍
പോലും ഇപ്പോള്‍ ഈ ചെടി കാണാനില്ല.
നീര്‍കിഴങ്ങ്,
നീര്‍ക്കൂവ, കിണര്‍ കൂവ എന്നറിയപ്പെടുന്ന ഈ ചെടിക്ക് കോളിഫോം ബാക്ടീരിയയെ
നശിപ്പിച്ച് ജലം ശുദ്ധിയാക്കുവാനുള്ള വിശേഷ കഴിവുണ്ടെന്നു ഇപ്പോള്‍
കണ്ടെത്തിയിരിക്കുന്നു. (ഇതോടൊപ്പമുള്ള പത്രകട്ടിങ്ങ് വായിക്കുക.)
തിരുനെല്ലി പാപനാശിനിയുടെ ഓരത്തുനിന്നും എടുത്തതാണ് ഈ ചെടിയുടെ ചിത്രം
(ചിത്രം രണ്ട്) കിട്ടുന്നുണ്ടെങ്കില്‍ ഒന്നോ രണ്ടോ ചെടി വേരോടെ
കിണറ്റിലിടുക.
ശാസ്ത്രീയ നാമം - Lagenandra toxicaria
കുടുംബം - Araceae..88
കുടുംബം - Araceae..88
No comments:
Post a Comment