ഏഞ്ചലിന ജൊളി ചിന്തിച്ചത്
(1) കാന്‍സറുകള്‍
പലതാണ്, കാരണങ്ങളും വിഭിന്നം. രൂപഭാവങ്ങളും വളര്‍ച്ചാനിരക്കും
വ്യത്യസ്തങ്ങളാണ്. കൃത്യമായ കാരണങ്ങള്‍ പറയാന്‍ ഇന്നും സയന്‍സിന്
ബുദ്ധിമുട്ടാണ്. ചില കാന്‍സറുകള്‍ പൂര്‍ണ്ണമായും ഭേദമാക്കാം. ചികിത്സയിലൂടെ
പത്തും പതിനഞ്ചും ഇരുപതും വര്‍ഷം നീട്ടിക്കിട്ടുന്ന രോഗികള്‍ നിരവധി.
പതിനാലോളം ഓങ്കോ ജീനുകള്‍ സഹജമായി തന്നെ മനുഷ്യരിലുണ്ടെന്നും ഏതു നിമിഷവും
അവ സക്രിയമാക്കപ്പെടാമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് (http://www.nature.com/scitable/topicpage/proto-oncogenes-to-oncogenes-to-cancer-883).
അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞരായ
ജോര്‍ജ്ജ് ടൊഡാറൊയും (George Todaro) റോബര്‍ട്ട് ഹൂബ്നറും (Robert
Heubner) ചേര്‍ന്ന് 1969 ലാണ് ഓങ്കോ ജീനുകള്‍ സ്ഥിരീകരിച്ച കണ്ടുപിടുത്തം
നടത്തിയത്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച ഓങ്കോജീന്‍ സിദ്ധാന്തം
ശരിയാണെന്ന് തെളിയിച്ചതിനാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ മൈക്കല്‍
ബിഷപ്പിനും (J. Michael Bishop) ഹാരോള്‍ഡ് വെര്മസിനും ((Harold E.
Varmus)1989 ല്‍ നോബേല്‍സമ്മാനം ലഭിച്ചത്(https://en.wikipedia.org/wiki/Oncogene)
(2)
പാരമ്പര്യത്തിനും കുടുംബ പശ്ചാത്തലത്തിനും കാന്‍സര്‍ബാധയുടെ കാര്യത്തില്‍
പങ്കുണ്ട്. പാരമ്പര്യ അര്‍ബുദം(hereditary cancer) എന്നാണിത്
അറിയപ്പെടുന്നത്. പ്രസിദ്ധ ഹോളിബുഡ് താരം ഏഞ്ചലിന ജൊളി തന്റെ ഇരു
സത്നങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് ഭാവിയില്‍ സ്താനാര്‍ബുദം
വരാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടതിന്
ശേഷമായിരുന്നു. മുറിച്ചു മാറ്റിയ സ്തനങ്ങളുടെ സ്ഥാനത്ത് അവര്‍ കൃത്രിമ
സിലിക്കണ്‍ സ്തനങ്ങള്‍ വെച്ചുപിടിപ്പിച്ചു. സ്തനാര്‍ബുദത്തിന് കാരണമായ
ബി.ആര്.സി.എ-1 ജീനുകള്‍ (BRCA-1) തന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ്
വേദനാജനകമായ ഈ തീരുമാനം എഞ്ചലീന എടുത്തത്. ശസ്ത്രക്രിയ വഴി
സ്തനാര്‍ബുദത്തിനുള്ള സാധ്യത 87% ഉം അണ്ഡാശയ കാന്‍സറിനുള്ള സാധ്യത 50% ഉം
കുറയ്ക്കാന്‍ ജൊളിയ്ക്കായി എന്നാണ് വിദഗ്ധമതം (http://www.dailymail.co.uk/health/article-3252402/Angelina-Jolie-effect-real-Actress-double-mastectomy-reconstruction-raised-awareness-cancer-treatment.html)
(3) കാരണം
എന്തായാലും കാന്‍സര്‍ ഒരു 'പ്രായരോഗ'മാണ്. കാന്‍സര്‍ റിസേര്‍ച്ച്-യു.കെ
(Cancer Research UK) 2009-11 കാലഘട്ടത്തില്‍ നടത്തിയ പഠനഫലമനുസരിച്ച് 36%
കാന്‍സര്‍ രോഗികള്‍ 75 വയസ്സിനു മുകളിലുള്ളവരാണ്. 70 ശതമാനത്തിലധികം
രോഗികള്‍ 50 വയസ്സ് കഴിഞ്ഞവരാണ്(http://www.cancerresearchuk.org/health-professional/cancer-statistics/incidence/age). ചില പഠനങ്ങളനുസരിച്ച് കാന്‍സര്‍ രോഗബാധിതരില്‍ തൊണ്ണൂറ് ശതമാനവും 50 വയസ്സിന് മുകളിലുള്ളവരാണ് (https://www.newscientist.com/article/dn19591-briefing-cancer-is-not-a-disease-of-the-modern-world#.VRLJEztlCRs).
പുരുഷന്മാരില് രണ്ടിലൊരാളും സ്ത്രീകളില്‍ മൂന്നിലൊന്നും
ജീവിതകാലത്തിനിടയ്ക്ക് അര്‍ബുദം വരാനിടയുണ്ടെന്നാണ് അമേരിക്കന്‍ കാന്‍സര്‍
സൊസൈറ്റി പറയുന്നത് ((American Cancer Society, 2008).
(4) ഉയര്‍ന്ന
ആയുര്‍ദൈര്‍ഘ്യമുള്ള പല വികസിതരാജ്യങ്ങളിലും കാന്‍സര്‍ രോഗനിരക്ക് പൊതുവെ
കൂടുതലാണെന്ന് കാണാനാവും. ഓസ്ട്രേലിയയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 83
വയസ്സാണ്. അവിടെ ഒരു ലക്ഷത്തില്‍ 314 പേര്‍ക്ക് രോഗമുണ്ട്. ആയുര്‍ദൈര്‍ഘ്യം
82.3 ആയ ഫ്രാന്‍സില്‍ 304 പേര്‍ക്ക് അര്ബുദംവരുന്നു. യു.എസ്.എ, യു.കെ,
ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80-81 വയസ്സാണ്.
അവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ ശരാശരി 300 പേര്‍ക്ക് രോഗംവരുന്നു. 76 വയസ്സ്
ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ചൈനയില്‍ ഒരു ലക്ഷത്തില്‍ 181 പേര്‍ക്ക്
രോഗമുണ്ട്. ശരാശരി ആയുര്‍ദൈര്‍ഘ്യം 67 ആയ പാകിസ്ഥാനില്‍ 115 പേര്‍ക്കും.
ഇന്ത്യയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 69.5 വയസ്സാണ്; ഒരു ലക്ഷത്തില്‍ 98
പേര് രോഗബാധിതരാണ്. കേരളത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം(75-76) ദേശീയ
ശരാശരിയേക്കാള്‍ കൂടുതലാണ്. ഇവിടെ ഒരു ലക്ഷത്തില്‍ 130 പേരാണ് രോഗബാധിതര്‍.
ലോകമെമ്പാടുമുള്ള പ്രവണത പരിശോധിച്ചാല്‍ കേരളത്തിലെ രോഗനിരക്കില്‍
സവിശേഷമായ വര്‍ദ്ധനയൊന്നും കാണാനില്ല. ചില അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും
ഉയര്‍ന്ന പ്രായവും കാന്‍സറും തമ്മിലുള്ള ധനാത്മക ബന്ധം (positive
correlation) ഒരു ആഗോള പ്രവണതയാണ്.
(5)
പ്രായംകൂടുന്നത് കൊണ്ടാണ് കാന്‍സര്‍ വരുന്നതെന്നോ പ്രായംകൂടിയാല്
കാന്‍സര്‍ വരുമെന്നോ ഉറപ്പിക്കാനാവില്ലെങ്കിലും കാന്‍സര്‍രോഗികളില്‍
ഭൂരിപക്ഷവും ഉയര്‍ന്ന പ്രായഗ്രൂപ്പിലുള്ളവരാണ് എന്നത് അനിഷേധ്യമായ
വസ്തുതയാണ്. ഉയര്‍ന്ന പ്രായവും കാന്‍സറുമായി ബന്ധമുണ്ട്. There is an
obvious correlation. Correlation is not causation though). ഇന്നത്തെ
കേരളം പ്രായംകൂടിയ (aged) ഒരു സമൂഹമാണ്. രോഗനിര്‍ണ്ണയത്തിലും അതു
രേഖപ്പെടുത്തുന്നതിലും നാം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍
മുന്നിലാണ്. ലോകമാസകലം കാന്‍സറിന്റെ തോത് കൂടിയിട്ടുണ്ട്. പുകയിലയുടെയും
മദ്യത്തിന്റെയും ഉപഭോഗം കാന്‍സറിന്റെ ഒരു പ്രധാനഹേതുവാണ്. അതുകൊണ്ടാണ്
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാന്‍സറിന്റെ തോത് കൂടിയിരിക്കുന്നത്.
കാന്‍സറിന് ബഹുവിധകാരണങ്ങള് കണ്ടെത്തപ്പെട്ടിട്ടുണ്ട്. അണുവികിരണം,
പുകവലി, പാരമ്പര്യം, കാന്‍സര്‍കാരികളായ കാര്‍സിനോജനുകള്‍, വെറസുകള്‍,
പ്രകൃതിജന്യവസ്തുക്കള്, ഓങ്കോജീനുകള്‍.... തുടങ്ങി ആയിരക്കണക്കിന്
കാരണങ്ങള്‍! കീടനാശിനികളുടെ അവശിഷ്ടങ്ങളില്‍ പലതിലും കാര്‍സിനോജനുകള്‍
അടങ്ങിയിട്ടുണ്ട് എന്നതാണ് ജൈവകൃഷിക്കാരുടെ മുഖ്യ പ്രചരണമുദ്രാവാക്യം.
എന്നാല്‍ ജൈവകീടനാശിനികളിലും കാന്‍സര്‍കാരികള്‍ ഉണ്ടെന്നതാണ് വാസ്തവം.
(6) കാന്‍സറിന്
നേരിട്ട് കാരണമായേക്കാവുന്ന മ്യൂട്ടേഷനുകള്‍ (mutations) കോശങ്ങളിലോ
ദഹനേന്ദ്രിയ വ്യവസ്ഥയിലോ ഉദ്ദീപിപ്പിക്കാന്‍ കാരണമായേക്കാവുന്ന
പദാര്‍ത്ഥങ്ങളാണ് കാര്‍സിനോജനുകള്‍. റേഡിയോ വികിരണങ്ങളും റേഡിയോ
വികരണങ്ങള്‍ പുറത്തുവിടുന്ന ന്യൂക്ലിയൈഡുകളും(radionuclide)
കാര്‍സിനോജനുകളാണ്. ശരീരത്തിലെ ജനിതകസമവാക്യങ്ങളെ നശിപ്പിക
No comments:
Post a Comment