Saturday, September 24, 2016

*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..*

cancer

മരോട്ടി

മരോട്ടി ::: നീരളം, മരവെട്ടി, നീരട്ടി,എന്നൊക്കെ പ്രാദേശീകമായും, കുഷ്ഠ വൈരീ, തുവരക, എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന മരോട്ടി,
കേരളത്തിലെ വനങ്ങളിലും നാട്ടിൻ പുറങ്ങളിലും, ധാരാളമായി കണ്ടുവന്നിരുന്ന വൃക്ഷമാണ്.
മരോട്ടിക്കായ  തിന്ന കാക്കയേപ്പോലെ ,എന്ന പഴമൊഴിയിൽ ഇതിന്റെ വിഷാംശം വ്യക്തമാവുന്നുണ്ട്.  ജീവജാലങ്ങളെ മത്തുപിടിപ്പിക്കുന്ന മരോട്ടി കായിൽ ഔഷധ ഗുണങ്ങളും ലയിച്ചിരിക്കുന്നു.
മുള്ളൻ പന്നിയുടെ ഇഷ്ട ഭക്ഷണമായ മരോട്ടിക്കായ്, അത് ഭക്ഷിച്ചതിന്റെ ആലസ്യം തീർക്കുന്നത്  മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ മടയിൽ മയങ്ങിയാണ്. ഇക്കാലത്ത് വേട്ടയാടി പിടിച്ച് ഇതിന്റെ മാംസം ഭക്ഷിക്കുന്ന മനുഷ്യന് ,ചെറിയ രീതിയിൽ ഛർദ്ദിയുണ്ടാവുമെങ്കിലും .ശേഷ ജീവിതത്തിലൊരിക്കലും അവന് ത്വക് രോഗങ്ങളും, ശ്വാസരോഗങ്ങളും വരികയില്ലെന്ന ആദിവാസി വൈദ്യ ഗുരുക്കൻമാരുടെ ചൊല്ലുകളിൽ സത്യമുണ്ട്.   ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയും ,കുരു ആട്ടിയെടുക്കുന്ന എണ്ണയ്ക്കു വേണ്ടിയും,
കാക്കയെ അകറ്റുവാനും, മത്സ്യ ബന്ധനത്തിനും, കേര വൃക്ഷ രോഗങ്ങൾക്കും ഇതിന്റെ പരിപ്പ് ഉപയോഗിച്ചിരുന്ന പഴയ കാലത്തുള്ളവർ ഇതിനെ സംരക്ഷിക്കാറുണ്ടായിരുന്നതിന് വിപരീതമായി, ഇതിന് വിഷാംശമുണ്ടെന്ന പേരിൽ പല സ്ഥലങ്ങളിലും പുതിയ തലമുറ ,ഈ വൃക്ഷത്തെ മഴുവിനിരയാക്കുന്നത് പതിവാണ്.       കട്ടിയുള്ള തോടിന്റെയുള്ളിലുള്ള കുരുക്കൾ ആട്ടിയെടുത്ത എണ്ണ ആയൂർവ്വേദ ഔഷധങ്ങളിൽ ചേരുവയാണ്. ത്വക് രോഗശാന്തിക്കായി പലവിധ തൈലങ്ങളിലും നീരളത്തെണ്ണ പ്രധാനമായും ചേരുന്നുണ്ട് '
മരോട്ടി പരിപ്പ് ചുണ്ണാമ്പു വെള്ളത്തിൽ ഇട്ടു വെച്ച് ഒരു രാത്രി കഴിഞ്ഞ് എടുത്തുണക്കി, വീണ്ടും ആവർത്തിച്ചുണക്കി' ഇപ്രകാരം ഏഴു പ്രാവശ്യം ശുദ്ധി ചെയ്തു പൊടിച്ച  പരിപ്പിനു സമം, തേനും നെയ്യും ചേർത്ത് വെച്ച് ,കുന്നിമണി യളവിൽ സേവിക്കുന്നത്  ത്വക് രോഗങ്ങൾക്കും, ലെംഗീക ബലഹീനതയ്ക്കും, വെള്ളപാണ്ടിനും ,വാതരോഗങ്ങൾക്കും ശമനമുണ്ടാക്കുന്നതാണ്. ശുദ്ധികർമ്മം പിഴയ്ക്കുകിൽ നിർത്താതെ ഛർദ്ദിക്കുമെന്നതിനാൽ അനുഭവ സമ്പന്നരായ ചികിത്സകരുടെ സാനിദ്ധ്യത്തിൽ മാത്രമിത് നിർമ്മിക്കേണ്ടിയിരിക്കുന്നു.
കരിഞ്ഞോട്ടയെണ്ണയും, പുങ്കെണ്ണയും, നീരളത്തെണ്ണയും, എള്ളെണ്ണയും, കടുകെണ്ണയും സമമായി എടുത്ത് ദേവതാര കാതലിൽ  നെയ്തേച്ച തുണി ചുറ്റി, തീകൊളുത്തി എണ്ണ ധാരചെയ്തെടുത്ത എരിതൈലം യുക്തി യോടെ പ്രയോഗിക്കുന്നത്  സകല വാതരോഗ ശമനകാരിയെന്ന്  ഗുരുവചനം.

ഗോതമ്പ് ഇടിയപ്പം

സസ്യാഹാരത്തിന്റെ ശാസ്ത്രം...!

"ഹൃദയ വാല്‍വുകളില്‍ ബ്ലോക്ക് ഉണ്ട്.

MRI Scans

*10 TYPES OF PURIFICATIONS :*

Friday, September 23, 2016

nattumarunnu